ഇസ്‌ലാം വിഭാവന ചെയ്യുന്ന ധാർമിക സദാചാരമൂല്യങ്ങളെ ചർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഏകദിന അക്കാദമിക് സമ്മിറ്റായിരുന്നു NIQASH. കാനഡയിലെ ടൊരോന്റോ യൂണിവേഴ്സിറ്റിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻറ് ലെക്ചററും ഇസ്‌ലാമിക പണ്ഡിതയുമായ കാതറിൻ ബുള്ളോക്കാണ് ഓൺലൈനായി NIQASH ന്റെ ഉദ്ഘാടനം നിർവഹിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസിലെ ഫാക്കൽറ്റി ടി. അനീസ് അഹ്‌മദ്, അഡ്വ. സി അഹ്‌മദ് ഫായിസ് തുടങ്ങിയ പ്രമുഖരും ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികളും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
