തര്‍തീല്‍'14 ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ സമാപിച്ചു. മെഗാഫൈനല്‍ മത്സരം ഇന്ന്

കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ സമാപിച്ചു. മെഗാഫൈനല്‍ മത്സരം ഇന്ന് ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന സെക്കന്ററിതല മത്സരങ്ങളില്‍ വിജയിച്ച 34 പേര്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചു. മറിയം റൈഹാന്‍ മലപ്പുറം, അമീന ഖാലിദ് കൊല്ലം, ശംസിയ ഹമീദ് പാലക്കാട്, ഹനാന്‍ സഈദ് കാസര്‍ഗോഡ്, ബാസില മൈസൂണ്‍ തൃശൂര്‍, റഫറാസിഖ് കണ്ണൂര്‍, ഹുദ ഫത്തിമ കോഴിക്കോട്, റുമൈല എ.പി മലപ്പുറം, ഹിബ ലിയ കാസര്‍ഗോഡ്, ലമീസ് അബൂബക്കര്‍ കോഴിക്കോട് എന്നിവര്‍ മെഗാഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. ഖുര്‍ആന്‍ പാരായണ നിയമങ്ങളനുസരിച്ചുള്ള പാരായണം ഖുര്‍ആന്‍ ആസ്പദമാക്കിയുള്ള പ്രശ്‌നോത്തരി എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മത്സരം. ചേന്ദമംഗല്ലൂര്‍ കെ.സി. ഫൗണ്ടേഷന്‍ അദ്ധ്യാപകനായ മുഹമ്മദലി കര്‍ണ്ണാടക, പ്ലസന്റ് ആര്‍ട്‌സ് കോളേജ് ഓമശ്ശേരിയില്‍ തജ്‌വീദ് അധ്യാപകന്‍ കെ. അബ്ദുല്ല, ആലിയ കോളേജ് അധ്യാപകന്‍ മുഹമ്മദ് പെരുമ, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ അധ്യാപകന്‍ അബ്ദുറഹ്മാന്‍ ഓര്‍ക്കാട്ടേരി എന്നിവരാണ് മത്സരങ്ങള്‍ വിലയിരുത്തിയത്. അമല്‍ അബ്ദുറഹ്മന്‍ പ്രശ്‌നോത്തരി നടത്തി.
Share:

Tags:State News