ജി.ഐ.ഒ കേരള പെണ്‍കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള തര്‍തീല്‍'12 ന്റെ തുടര്‍ച്ചയായി തര്‍തീല്‍'14 സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി സെപ്തംബര്‍ 21 ന് 100 ഓളം സെന്ററുകളിലായി പ്രൈമറിതല മത്സരം നടക്കും. ഒക്‌ടോബര്‍ 12 ന് സെക്കന്ററിതല മത്സരവും ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ മെഗാഫൈനലും സംഘടിപ്പിക്കപ്പെടും. 15 നും 30 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടി/ യുവതികള്‍ക്കാണ് മത്സരം. സൂറത്തുന്നൂര്‍ ആസ്പദമാക്കി ക്വിസ് മത്സരവും ഉണ്ടായിരിക്കും. പ്രൈമറിതല മത്സരത്തിലെ ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ സെക്കന്റിതല മത്സരത്തിലും സെക്കന്ററിതല മത്സരത്തിലെ ആദ്യത്തെ രണ്ട് സ്ഥാനക്കാരെ മെഗാഫൈനല്‍ മത്സരത്തിലും പങ്കെടുപ്പിക്കും. മെഗാഫൈനലില്‍ വിജയികളാവുന്ന മൂന്ന് പേര്‍ക്ക് യഥാക്രമം 25000, 15000, 10000 എന്നിങ്ങനെ ക്യാഷ് പ്രൈസും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 2721655
Share:

Tags:State News