ജി.ഐ.ഒ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
മലപ്പുറം: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേഡര്‍മാര്‍ക്കായി മലപ്പുറം മലബാര്‍ ഹൗസില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് കേരള അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. ഐസ് ബ്രേക്കിംഗ്, ലീഡര്‍ഷിപ്പ് ക്വാളിറ്റി, പ്രസംഗപരിശീലനം, കുടുംബം എന്നീ വിഷയങ്ങളില്‍ അബ്ദുല്ല മാളിയേക്കല്‍, എസ്. ഖമറുദ്ദീന്‍, പ്രസംഗപരിശീലന മേഖലയിലെ ഇന്റര്‍നാഷണല്‍ ഫെയ്മര്‍ ഹുസൈന്‍, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ എന്നിവര്‍ ക്ലാസെടുത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി എന്‍.എം. അബ്ദുറഹ്മാന്‍ സമാപനം നിര്‍വഹിച്ചു.