ഈദ് കിറ്റ് വിതരണം ചെയ്തു
എറണാകുളം: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ മട്ടാഞ്ചേരി സണ്‍റൈസ് കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെട്ട മുപ്പത് കുടുംബങ്ങള്‍ക്ക് ഈദ് കിറ്റുകള്‍ വിതരണം ചെയ്തു. ജി.ഐ.ഒ സംസ്ഥാന സമിതി അംഗം സുബ്ഹാന സകരിയ്യയും ജി.ഐ.ഒ ജില്ലാ സെക്രട്ടറി അസ്മ അബ്ദുല്‍ഖാദറും നേതൃത്വം നല്‍കി.