സംഘടനാ ചരിത്രത്തിന്റെ അനുഭവക്കുറിപ്പായി ജി.ഐ.ഒ ഗെറ്റ് ടുഗെദര്‍

കോഴിക്കോട്: ജി.ഐ.ഒ സംസ്ഥാന സമിതി അംഗങ്ങളുടെ ഗെറ്റ് റ്റുഗെദര്‍ സംഘടനാ ചരിത്രത്തിന്റെ അനുഭവക്കുറിപ്പായി. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ സംസ്ഥാനസമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും ഒത്തുകൂടല്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സ്ത്രീകളുടെ വളര്‍ച്ച സ്വകാര്യമായി അംഗീകരിക്കുന്നവര്‍ പോലും അവരോട് സഹതാപം പുലര്‍ത്തി അവരെ തരംതാഴ്ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂല്യമുള്ള പെണ്‍സമൂഹത്തിന് നേതൃത്വം നല്‍കുക എന്നതാണ് ജി.ഐ.ഒ വിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് യാര ഹാം ലെറ്റില്‍ വെച്ച് നടന്ന സംഗമത്തില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷയായിരുന്നു. 1984 മുതല്‍ 2012 വരെ പ്രസിഡന്റുമാരായിരുന്ന കെ.കെ. ഫാത്തിമ സുഹ്‌റ, എം. മുനീറ, എം. ഹമീദ. കെ.പി മറിയുമ്മ പി.വി. റഹ്മാബി, കെ.കെ. റഹീന, എ.ആര്‍ തസ്‌നീം , എം.കെ. സുഹൈല എന്നിവരും സംസ്ഥാന സമിതി അംഗങ്ങളും അനുഭവങ്ങള്‍ പങ്ക് വെച്ച് സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായിരുന്ന പ്രൊഫ.പി. ഇസ്മായീല്‍, യു.പി സിദ്ധീഖ് എന്നിവരും സന്നിഹിതരായിരുന്നു. അഖിലേന്ത്യ ഉപാധ്യക്ഷ്യന്‍ പ്രൊഫ: കെ.എ. സിദ്ധീഖ് ഹസന്റെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി. ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചനാസമിതി അംഗം പി.വി റഹ്മാബി ഗെറ്റ് ടുഗെദറിന്റെ സമാപനം നിര്‍വഹിച്ചു.
Share:

Tags:State News