in quest 13 വിജയകരമായി പൂര്‍ത്തിയായി

ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള കേരളത്തിലുടനീളമായ് നടത്തിയ വായനാദിന ക്വിസ് in quest? 13 ന്റെ ഫൈനല്‍ മത്സരം ജൂണ്‍ 30 ന് 13 സെന്ററുകളിലായ് നടന്നു. നാനൂറില്‍പരം സ്‌കൂളുകളിലായി പതിനാറായിരം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഒന്നാം ഘട്ടത്തില്‍ നിന്നും തെരഞ്ഞെടുത്ത ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. കലാ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
Share:

Tags:State News