സൗദ പടന്നയെ അനുസ്‌മരിച്ചു

കോഴിക്കോട്: ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ് സൗദ പടന്ന അനുസ്മരണ സംഗമം ഹിറാസെന്ററില്‍ ജ.ഇ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ധീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിലൂടെ വളര്‍ന്ന കരുത്തുറ്റ നേതാവായിരുന്നു സൗദ പടന്നയെന്ന് അദ്ദേഹം അനുസ്മരിച്ചു. ജി.ഐ.ഒ കേരളയും ജ.ഇ വനിതാവിഭാഗവും സംഘടിപ്പിച്ചതായിരുന്നു പരിപാടി. ജ.ഇ കേരള അമീര്‍ ടി. ആരിഫലി, സോളിഡാരിറ്റി പ്രസിഡന്റ് ടി.മുഹമ്മദ് വേളം, മൂസ മൗലവി, ഫാത്തിമ മൂസ, ഉമ്മുഅയ്മന്‍, എസ്.എല്‍.പി സിദ്ധീഖ്, സറീന മഫ്ഊദ്, നസീറ ബാനു, ആര്‍. നസീമ, ഒ.സമീറ, മുംതാസ്, ആബിദ ഒ.വി, തസ്‌നീം എ.ആര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷത വഹിച്ചു. ജ.ഇ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി സമാപന പ്രസംഗം നടത്തി. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സൗദ പേരാമ്പ്ര സ്വാഗതവും ഫാത്തിമ ഖിറാഅത്തും നടത്തി.
Share:

Tags:State News