ജി.ഐ.ഒ കൗണ്‍സലിംഗ് സെന്റര്‍
കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കനിവില്‍ ജി.ഐ.ഒ കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചിരിക്കുന്നു. പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്, കുട്ടികളുടെ പഠനവും സ്വഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കൗമാര പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിവയില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ 3 മണി മുതല്‍ 6 മണിവരെയും രണ്ടാം ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജസീം, ഹബീബ ഹുസൈന്‍, റുക്‌സാന മുഹമ്മദ് എന്നിവരുടെ സേവനം ലഭ്യമാണ്. ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ബുക്കിംഗ് നമ്പര്‍: 9562749877