അരങ്ങിലെ മുസ്‌ലിം പെണ്ണിന്റെ ആവിഷ്‌കാരവുമായി ജി.ഐ.ഒ നാടകമത്സരം
പെരുമ്പിലാവ്:ഗേള്‍സ്‌ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) സംസ്ഥാന നാടക മത്സരം `നേര്‍ക്കാഴ്‌ച്ചകള്‍ 2013' ശ്രദ്ധേയമായി.മജ്‌ലിസ്‌സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിനികളെ പ്രതിനിധീകരിച്ച് നടന്ന നാടകമത്സരം സാമൂഹിക പ്രവര്‍ത്തക രേഖാരാജ് ഉദ്‌ഘാടനം ചെയ്‌തു. പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടന്നത്. എറിയാട് വിമണ്‍സ് കോളേജ് അവതരിപ്പിച്ച `മിസ്‌റിന്റെ ദത്തു പുത്രി' എന്ന നാടകം ഒന്നാം സ്ഥാനവും ഇലാഹിയ കോളേജ് തിരൂര്‍ക്കാട് അവതരിപ്പിച്ച `മൂന്നുപെണ്ണുങ്ങള്‍' രണ്ടാം സ്ഥാനവും ഫറോഖ് ഇര്‍ഷാദിയ കോളേജ് അവതരിപ്പിച്ച `കറിവേപ്പില' മൂന്നാം സ്ഥാനവും നേടി. മിസ്‌റിന്റെ ദത്തുപുത്രി എന്ന നാടകത്തിലെ അഭിനയത്തിന് എറിയാട് വിമണ്‍സ് കോളേജ് വിദ്യാര്‍ഥിനി തന്‍വീറ ഖലീലിനെ മികച്ച നടിയായി തിരഞ്ഞെടുത്തു.
സമാപന സമ്മേളനം ജ.ഇ അമീര്‍ ടി. ആരിഫലി ഉദ്‌ഘാടനം ചെയ്‌തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷത വഹിച്ചു. വനിതാവിഭാഗം സംസ്ഥാന സമിതിയംഗം അസൂറ അലി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എം. ശെരീഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.ടി ഷുഹൈബ്, ജ.ഇ ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന്‍ എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ജ.ഇ കേരള അമീര്‍ ടി.ആരിഫലി നിര്‍വഹിച്ചു. നാടക ഗവേഷക സുരഭി, നൂറുദ്ദീന്‍ വളയംകുളം, വി. ഹിക്‌മത്തുല്ല, സി.ടി സമീറ എന്നിവര്‍ വിധികര്‍ത്താക്കളായി. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സൗദ.കെ. സ്വാഗതവും ജില്ലാ വൈസ്‌പ്രസിഡന്റ് കെ.എന്‍ ഖന്‍സ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളായ സംറ അബ്ദുറസാഖ്, എം.കെ സുഹൈല, സഹ്‌ല കൊല്ലം, പി.സി. മുര്‍ഷിദ, ജാസ്‌മിന്‍, ഫൗസിയ ആലപ്പുഴ എന്നിവരും ജില്ലാ പ്രസിഡന്റ് സ്വാബിഹ, സെക്രട്ടറി ഷാഹിദ ബീവി, നൗഷാബനാസ്, എ.കെ. ഫാസില, ശിഫ സി.ടി, ഇഹ്‌സാന പരാരി, നാദിയ, ഷാദിര്‍വാന്‍, സമീഹ എന്നിവര്‍ നേതൃത്വം നല്‍കി.