ജി.ഐ.ഒ കൗണ്‍സലിംഗ് സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു
കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ കൗണ്‍സലിംഗ് സെന്റര്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ടി.കെ ഹബീബ ഹുസൈന്‍, നഷീദ ഹസീബ്, ജസീം എന്നിവര്‍ സന്നിഹിതരായി.