ശിരോവസ്‌ത്രം: ജി.ഐ.ഒ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
കൊല്ലം: ശിരോവസ്‌ത്ര സ്വാതന്ത്യം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ഭാരവാഹികള്‍ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗം ആര്‍. നടരാജന് പരാതി നല്‍കി.
ശിരോവസ്‌ത്രമണിഞ്ഞ് സ്‌കൂളില്‍ പോകാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടാണ് ചില മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശിരോവസ്‌ത്ര നിരോധത്തിലൂടെ വിദ്യാഭ്യാസം നിഷേധിക്കുക വഴി കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ ഇരയാകുന്നതെന്ന് പരാതിയില്‍ പറയുന്നു.
കേവലം ചില സ്‌കൂളുകളില്‍ മാത്രമൊതുങ്ങുന്നതല്ല ഈ പ്രശ്‌നമെന്ന് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണറിയുന്നത്. ജി.ഐ.ഒ സംസ്ഥാന സമതിയംഗം സഹ്‌ല എസ്, ജില്ലാ കമ്മിറ്റിംഗം ലുബൈന എന്നിവരാണ് പരാതി