പൊതുസമൂഹത്തിന് മുസ്‌ലിം പെണ്ണിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ മാറ്റി വരക്കുന്നു കാന്‍വാസ്‌കാര്‍ഫ്
കോഴിക്കോട്: മുസ്‌ലിം സ്‌ത്രീയുടെ സര്‍വ്വ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും പ്രകൃതി ദത്തമായ സര്‍ഗശേഷികളെയും ഇസ്‌ലാം അടിച്ചമര്‍ത്തി മൂടി വെക്കുന്നു എന്ന പൊതുധാരണയെ പൊളിച്ചിട്ടു ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച `കാന്‍വാസ്‌കാര്‍ഫ്'. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വ്യത്യസ്‌ത വിഷയങ്ങളില്‍ അധിഷ്‌ഠിതമായ പെയിന്റിംഗ് പ്രദര്‍ശനം ആര്‍ട്ടിസ്റ്റ് ഷബ്‌ന പൊന്നാട് ഉദ്‌ഘാടനം ചെയ്‌തു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം. ഷബീബ മലപ്പുറം, പി.പി. റഫീന കണ്ണൂര്‍, ശിഫാന കല്ലായ്, നാജിയ ഗഫൂര്‍, ജിഹാന്‍ കെ. ഹൈദര്‍ തുടങ്ങി ഇരുപതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളുണ്ട് പ്രദര്‍ശനത്തില്‍. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്‌സ് ഗാലറിയില്‍ ഇന്നാരംഭിച്ച പ്രദര്‍ശനം മെയ് 11 ശനിയാഴ്‌ച വൈകുന്നേരം വരെ തുടരും.