പ്രൊഫ: മീനാക്ഷി ഗോപിനാഥന്‍ കമ്മീഷന്‍ ജി.ഐ.ഒ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
കോഴിക്കോട്: ഹയര്‍ എജ്യുക്കേഷന്‍ തലത്തിലെ പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ: മീനാക്ഷി ഗോപിനാഥന്‍ കമ്മീഷനു മുമ്പാകെ ജി.ഐ.ഒ കേരള സംസ്ഥാന സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സ്‌ത്രീ പീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ കാര്യക്ഷമമാക്കുക, ഇരകള്‍ക്ക് പൂര്‍ണമായ നിയമപരിരക്ഷ ഉറപ്പുവരുത്തുക, സ്വയം പ്രതിരോധിക്കാനുതകുന്ന വിധത്തില്‍ മാനസികമായ കരുത്തും അയോധന മുറകളും വിദ്യാഭ്യാസത്തിലൂടെ പരിശീലിപ്പിക്കുക, സ്‌ത്രീത്വത്തെ ആദരിക്കുന്ന അന്തരീക്ഷം സൃഷ്‌ടിക്കുക, വിദ്യാഭ്യാസത്തില്‍ ധാര്‍മിക ശിക്ഷണം നിര്‍ബന്ധമാക്കുക, ലൈംഗിക ഉത്തേജക മരുന്നുകള്‍, മദ്യം തുടങ്ങിയവ നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദേശത്തിലുള്ളത്. ഒപ്പം ഗര്‍ഭിണികളായ വിദ്യാര്‍ഥിനികള്‍ക്ക് ലാബുകളിലും പരീക്ഷാഹാളിലും ആവശ്യമായ സംവിധാനങ്ങളും സഹകരണങ്ങളും ഏര്‍പ്പെടുത്തുക. വിവാഹം കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് മെറ്റേണിറ്റിലീവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും നിര്‍ദേശത്തിലുണ്ട്. ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ലബീബ ഇബ്രാഹീം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അമീന, ജില്ലാസമിതി അംഗങ്ങള്‍ മുഫീദ ഫര്‍സാന, ഹുസ്‌ന റൈഹാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്