മറിയം ജമീല പാശ്ചാത്യ കടന്നാക്രമണത്തെ പ്രതിരോധിച്ച ധീര വനിത

തന്റെ കാലഘട്ടത്തിലെ പാശ്ചാത്യ കടന്നാക്രമണത്തെ എഴുത്ത്‌ കൊണ്ടും ജീവിതം കൊണ്ടും ശക്തമായി പ്രതിരോധിച്ച ധീരവനിതയാണ്‌ മറിയം ജമീല എന്ന്‌ മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍. ജി.ഐ.ഒ കേരള കോഴിക്കോട്ട്‌ സംഘടിപ്പിച്ച ``മറിയം ജമീല എഴുത്തും ജീവിതവും'' അനുസ്‌മരണ സായാഹ്നം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറാസെന്ററില്‍ നടന്ന അനുസ്‌മരണ പരിപാടിയില്‍ വി.എ. കബീര്‍, ആബിദ ഒ.വി, കെ.ടി. ഹുസൈന്‍, ഷക്കീര്‍ മുല്ലക്കര, ഷഹീന്‍ കെ. മൊയ്‌ദുണ്ണി എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റുക്‌സാന അധ്യക്ഷയായിരുന്നു. ജി.ഐ.ഒ സെക്രട്ടറി സുഫൈറ സ്വാഗതവും ഫാസില നന്ദിയും പറഞ്ഞു.
Share:

Tags:State News