വായ്‌മൂടിക്കെട്ടി പ്രതിഷേധിച്ചു

കോഴിക്കോട്‌: മദ്യവും അശ്ലീലതയും പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റുകള്‍ ഉള്ളിടത്തോളം കാലം പിഞ്ചു പൈതങ്ങള്‍ പോലും നമ്മുടെ നാട്ടില്‍ സുരക്ഷിതരല്ല എന്ന്‌ വീണ്ടും തെളിയിക്കുകയാണ്‌ തിരൂരില്‍ നടന്ന സംഭവമെന്ന്‌ ജി.ഐ.ഒ കേരള പ്രസിഡന്റ്‌ പി. റുക്‌സാന. തിരൂരില്‍ മൂന്ന്‌ വയസ്സുകാരി നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജി.ഐ.ഒ കേരള നടത്തിയ വായ്‌ മൂടി കെട്ടിയ പ്രകടനം സമാപിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. പ്രമാദമായ പീഡന പരമ്പരകള്‍ക്ക്‌ ശേഷം വീണ്ടും ഇത്തരം ദുരനുഭവങ്ങള്‍ നിയമങ്ങളുടെ പോരായ്‌മയാണെന്നും അവര്‍ ചൂണ്ടി കാട്ടി. പ്രകടനത്തിന്‌ സൗദ പേരാമ്പ്ര (ജി.ഐ.ഒ കേരള ജോയിന്റ്‌ സെക്രട്ടറി) ജമീല (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം) എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Tags:State News