കൂടംകുളം സമരത്തിന്‌ ജി.ഐ.ഒ വിന്റെ ഐക്യദാര്‍ഢ്യം

രാജ്യത്തെ ആണവ നിയന്ത്രണ ബോര്‍ഡ്‌ സര്‍ക്കാറിന്റെ ഏറാന്‍മൂളികള്‍ മാത്രമാണെന്ന്‌ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ എം.കെ. സുഹൈല. ആണവ ദുരന്തങ്ങളില്‍ നിന്ന്‌ രാജ്യത്തെ രക്ഷിക്കാനോ ആണവ സുരക്ഷ ഉറപ്പുവരുത്താനോ തക്ക സംവിധാനങ്ങളോ അധികാരങ്ങളോ ഏജന്‍സിക്കില്ലെന്നും കൂടംകുളം സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഒക്‌ടോബര്‍ 2 കൂടകുളം ദിനത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനകള്‍ നടത്തിയ പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ അവര്‍ കുറ്റപ്പെടുത്തി. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്‌ കൂടകുളത്ത്‌ നടക്കുന്നത്‌. ഈ സമരത്തെ തോല്‍പ്പിക്കാനാവില്ല. ലോകത്തെ മുന്‍നിര രാഷ്‌ട്രങ്ങള്‍ ആണവ പദ്ധതികളില്‍ നിന്ന്‌ പിന്‍മാറുമ്പോഴാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍ ആണവ പദ്ധതികളുമായി ജനങ്ങളെ ദ്രോഹിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും ജി.ഐ.ഒ പ്രസിഡന്റ്‌ പറഞ്ഞു. കൂടകുളം സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടന്ന ജി.ഐ.ഒ റാലിയില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. കോഴിക്കോട്‌ ബീച്ചില്‍ ഒരുക്കിയ പ്രതീകാത്മക ശവക്കുഴിയില്‍ ജി.ഐ.ഒ വിന്റെ അഞ്ച്‌ പ്രവര്‍ത്തകര്‍ കിടന്നു. പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തരായ ഡോ:എ. അച്യുതന്‍, കെ. അജിത, ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ തുടങ്ങിയവരും പ്രതീകാത്മക ശവക്കുഴിയില്‍ കിടന്നു.
Share:

Tags:State News