എന്റോസള്‍ഫാന്‍: സ്‌ത്രീ സംഘടനകള്‍ മുന്നിട്ടിറങ്ങണം

കാസര്‍കോഡ്‌ എന്റോസള്‍ഫാന്‍ ബാധിതരായ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും മാനസികമായി കരുത്തേകാനും അവകാശങ്ങള്‍ നേടിക്കൊടുക്കാനും സ്‌ത്രീ സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന്‌ എന്റോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ജി.ഐ.ഒ സംസ്ഥാന നേതാക്കള്‍ പ്രസ്‌താവിച്ചു. എന്റോസള്‍ഫാന്‍ വിക്‌ടിംസ്‌ സപ്പോര്‍ട്ട്‌ ആന്റ്‌ എയിഡ്‌ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന `ഒപ്പുമരം വീണ്ടും' പരിപാടിയുടെ ഉദ്‌ഘാടനത്തില്‍ സംഘം സംബന്ധിച്ചു. കലക്‌ട്രേറ്റ്‌പടിക്കല്‍ നടക്കുന്ന എന്റോസള്‍ഫാന്‍ ഇരകളുടെ അനിശ്ചിതകാല സത്യാഗ്രഹം സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം അര്‍പ്പിച്ച്‌ ജി.ഐ.ഒ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഖദീജ കണ്ണൂര്‍ സംസാരിക്കുകയും ചെയ്‌തു. എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പി. ശ്രുതിക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കി
Share:

Tags:State News