ഫലസ്‌തീന്‍ ഉമ്മമാര്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് മാതൃക
കോഴിക്കോട്:ഫലസ്‌തീന്‍ ഉമ്മമാരുടെ മനോധൈര്യവും ത്യാഗസന്നദ്ധതയും ലോക സ്വാതന്ത്യ പ്രസ്ഥാനങ്ങള്‍ക്കും പോരാളികള്‍ക്കും മാതൃകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം പ്രസിഡന്റ് കെ.എന്‍ സുലൈഖ.ഗസ്സ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (ജി.ഐ.ഒ) ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കു നേരെ ലോകമാധ്യമങ്ങള്‍ കണ്ണടക്കുന്നതിന്റെ ഗൂഢതന്ത്രം തിരിച്ചറിയേണ്ടതുണ്ടെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്‌സാന പറഞ്ഞു. ഹിറാസെന്ററില്‍ നിന്നാരംഭിച്ച് മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ച റാലിക്ക് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ. സുഹൈല സംസ്ഥാന സമിതിയംഗം എ.കെ. ഫാസില ജില്ലാ പ്രസിഡന്റ് സംറ അബ്‌ദുറസാഖ് എന്നിവര്‍ നേതൃത്വം നല്‍കി. റാലിയില്‍ സ്‌ത്രീകളും കുട്ടികളുമടക്കം 300 ഓളം പേര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഗസ്സ ഐക്യദാര്‍ഢ്യ റാലി നടത്തി.