InQuest 13 : ജി.ഐ.ഒ വായനാദിന മത്സരം

ജി.ഐ.ഒ കേരള വായനാദിനത്തോടനുബന്ധിച്ച്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച inquest?13 ന്റെ പ്രാഥമിക ഘട്ട മത്സരം (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി) വിജയകരമായി പൂര്‍ത്തിയായി. ഇതില്‍ 230 ഹൈസ്‌കൂളുകളിലും 280 ഹയര്‍സെക്കന്ററി സ്‌കൂളുകളിലും മത്സരം നടന്നു. പത്തായിരത്തോളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത മത്സരത്തിന്റെ അവസാനഘട്ട മത്സരം അതത്‌ ജില്ലകളില്‍ ജൂണ്‍ 30 ന്‌ നടക്കുന്നതാണ്‌. ഹൈസ്‌കൂള്‍തല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരെ ഒരു ടീമായിട്ടാണ്‌ ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുക.
Share:

Tags:State News