ജിഷ്ണുവിന്റെ കുടുംബത്തിന് ജി.ഐ.ഒ യുടെ ഐക്യദാര്‍ഢ്യം

കോഴിക്കോട്: പോലീസിന്റെ അതിക്രമത്തിന് ഇരയായി നീതിക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ജിഷ്ണുവിന്റെ അമ്മ മഹിജക്കും കുടുംബത്തിനും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഐക്യദാര്‍ഢ്യം.    മാതാപിതാക്കള്‍ക്ക് പിന്തുണയുമായി നിരാഹാര സമരം ആരംഭിച്ച ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് സന്ദര്‍ശിച്ചു. ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഭരണകൂട നിലപാടുകളും പോലീസ് രാജും പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗങ്ങളായ ഹുസ്‌ന മുംതാസ്, തബ്ഷീറ സുഹൈല്‍, കോഴി ക്കോട് ജില്ലാ സെക്രട്ടറി ആയിശ കിണാശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.     തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന മഹിജയെ ജി.ഐ.ഒ ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചിരുന്നു.

 

Share:

Tags:State News