കോഴിക്കോട്: പള്ളികളില്‍ തന്നെ ശരിക്കും ഇടം ലഭിച്ചിട്ടില്ലാത്ത പെണ്‍സമൂഹത്തില്‍ നിന്നും രാഷ്ട്രീയ ഭാഗധേയത്തെക്കുറിച്ച് സംസാരിക്കുന്ന പെണ്‍കുട്ടികള്‍ വളര്‍ന്നുവരണമെന്ന് ടെഹ്്‌റാനിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, അസി.പ്രൊഫസര്‍ ഡോ. ഇന്‍ശാഹ് മാലിക് പറഞ്ഞു.ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംഘടിപ്പിച്ച മുസ്‌ലിം വിമണ്‍സ് കൊളോക്കിയം സമാപന പൊതുസമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് 2017-2018 ലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ വനിതാ വിഭാഗം സെക്രട്ടറി അത്തിയ്യ സിദ്ദീഖ, സുഹ്‌റ ടീച്ചര്‍, പി.റുക്്‌സാന, അഫീദ അഹ്്മദ്, സഫിയ അലി, സമദ്കുന്നക്കാവ്, സുഹൈബ് സി.ടി., അമീന എസ്. സഹ്്‌ല എസ്. ശരീഫ എം എന്നിവര്‍ സാസാരിച്ചു.