സംസ്ഥാന മെമ്പേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കണ്ണൂര്‍: ഗേള്‍സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന മെമ്പേഴ്‌സ് മീറ്റ് പഴയങ്ങാടി വാദിഹുദ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന മെമ്പേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു.ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഉള്‍ക്കരുത്തായി സ്വീകരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ദിശാബോധം നല്‍കുക എന്ന ചരിത്ര നിയോഗം മുപ്പത്തിരണ്ടു വര്‍ഷക്കാലമായി ജി.ഐ.ഒ നിര്‍വ്വഹിച്ചു വരുന്നെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ അവര്‍ സൂചിപ്പിച്ചു. വിവിധ പീന സെഷനുകളിലായി ജമാ അത്തെ ഇസ്ലാമി അസി.അമീര്‍ വി.ടി അബ്ദുല്ല കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഷഹീന്‍ കെ മൊയ്തുണ്ണി, ജമാഅത്തെ ഇസ് ലാമി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ .സാജിദ് നദ് വി, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജി.ഐ.ഒ കേരളയുടെ 2017 18 കാലയളവിലേക്കുള്ള സംസ്ഥാന സമിതി അംഗങ്ങളായി പി.റുക്‌സാന, ഫസ്‌ന മിയാന്‍, നാസിറ തയ്യില്‍, നദ കെ സുബൈര്‍, ആനി സ മുഹ്യുദ്ദീന്‍, സുഹൈല ഫര്‍മീസ്, ജാസ്മിന്‍ ടി.എം, നസ്‌റിന്‍ പി നസീര്‍, സുമയ്യ അന്‍സാരി, നഫീസ തനൂജ, ആബിദ യു, തമന്ന സുല്‍ത്താന, അഫീദ, ജുസൈന, തസ്‌നീം മുഹമ്മദ്, ഫാത്തിമ ഷെറിന്‍, ഹുസ്‌ന മുംതാസ്, തബ് ശീറ സുഹൈല്‍, റിസാന ഒ, ഹാജറ പി.കെ എന്നിവരെ തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം കെ. എന്‍. സുലൈഖ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതവും നാസിറ തയ്യില്‍ നന്ദിയും പറഞ്ഞു

 

Share:

Tags:State News