'ഇന്‍ക്വസ്റ്റ്'16 വായനദിന ജില്ലാതല മത്സരം സംഘടിപ്പിച്ചു

ജി.ഐ.ഒ കേരള വായനദിനത്തോടനുബന്ധിച്ച് 'ഇന്‍ക്വസ്റ്റ്' ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രൈമറിതല മത്സരത്തില്‍ ഹൈസ്‌കൂളില്‍ നിന്ന് 200 ഉം ഹയര്‍സെക്കന്ററിയില്‍ നിന്ന് 138 സ്‌കൂളുകളില്‍ നിന്നായി 7500 ഓളം വിദ്യാര്‍ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഓരോ വിഭാഗത്തിലായി നിര്‍ദേശിക്കപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും പൊതുവായ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു മത്സരം മുന്നേറിയത്. പ്രൈമറിതല മത്സരത്തില്‍ പങ്കെടുത്ത സ്‌കൂളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായവരെ ഒരു ടീമാക്കിയാണ് സെക്കന്ററിതല മത്സരത്തില്‍ പങ്കെടുപ്പിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മത്സരം വിദ്യാര്‍ഥിനികള്‍ക്ക് വ്യത്യസ്ത അനുഭവമായി. വ്യത്യസ്ത ജില്ലകളിലായി മനോജ് കാന, ബദരിയ, സാബു, സി.എച്ച് അബ്ദുല്‍ ഖാദര്‍, ലൈല ടീച്ചര്‍, പി.എസ് അബു, സഫിയ അടിമാലി, ഫൈസല്‍ മാസ്റ്റര്‍, നസീമ ടീച്ചര്‍, കെ.എച്ച് സ്വദഖത്ത്, നിസാര്‍, അബ്ദുള്‍ റസാഖ്, സിറാജുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ സമ്മാനദാനം നിര്‍വ്വഹിച്ച് സംസാരിച്ചു. ജി.ഐ.ഒ ജില്ലാഭാരവാഹികള്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥിനികള്‍ മികവ് പുലര്‍ത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍: റിഷാദ എന്‍&ഫാത്തിമ ഹിദ കെ.കെ (സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്), ഹിബ ആശിഖ് & റഫ്‌ന (സിറ്റി എച്ച്.എസ്.എസ്), ഫാത്തിമ എസ് & ഫാത്തിമ ബീവി (വാദിഹുദ പഴയങ്ങാടി). മലപ്പുറം: അംജദ് നിഹാല്‍ ടി & കിരണ്‍ വി.പി (ഐ.യു.എച്ച്.എസ്.എസ് പറപ്പൂര്‍), ഹനാന്‍ കെ.കെ & ഹവ്വ യാസിര്‍ (ടാലന്റ് പബ്ലിക് സ്‌കൂള്‍ വടക്കാങ്ങര), ജുംന ഷെറിന്‍(എസ്.എസ്.എച്ച്.എസ്.എസ് മൂര്‍ക്കനാട്), വയനാട്: അജ്മല്‍ പര്‍വീന്‍ (അമ്പലവയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍), അബിന മേരി (ജി.എച്ച്.എസ്.എസ് കുപ്പടി), നഹിദ യു.എ(ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍), പാലക്കാട് : ഫാഹിമ& ഹഫ്‌സത്ത് (പെഴുംകര മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍), മാഹിജ & ഹാസിന്‍ ഹിദ (എ.എസ്.എം.എം.എച്ച്.എസ്.എസ്), അയ്ഷത്ത് സയാന& ഷഫ്‌ന (പുതുനഗരം ഇസ്‌ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍), തൃശൂര്‍: ദേവിക ടി.എസ് & അതുല്യ സന്തോഷ് (നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട), ബശരിയ തസ്‌നീം & മുസമ്മില്‍ (ചന്ദ്രാപിന്നി ഹയര്‍സെക്കന്റി സ്‌കൂള്‍), കാവ്യ ടി.ആര്‍ & അനശ്വര (ജി.എച്ച്.എസ്.എസ്. എടവിലങ്). എറണാകുളം: അഞ്ചന സജീവ് & മിക മധു(വി.എച്ച്.എസ്.എസ് എളമക്കര), ഷിഫ ഫാത്തിമ & തന്‍സീല ഫാത്തിമ (ദാറുല്‍ ഉലൂം പുല്ലേപ്പടി), ആശിയാന ശജീബ് & അല്‍ഫിയ ഹസന്‍ (അമല്‍ പബ്ലിക് സ്‌കൂള്‍ ചാലക്കല്‍). കൊല്ലം: ഫാത്തിമ എസ് & വിശ്വലക്ഷ്മി (ജി.എച്ച്.എസ്.എസ്.& വി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി), മര്‍വ അഫ്‌സല്‍ & മിന ഫൈസല്‍ (എ.വി.ജി.ടി.എച്ച്.എസ്. തഴവ), ലക്ഷ്മി സുരേഷ് & അര്‍ഷിന എം(എ.പി.പി എം.വി.എച്ച്.എസ്.എസ് ആവണീശ്വരം), കോട്ടയം: അന്‍സാരി & ആമിന ഹനീഫ(എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട), സമിത ഫാത്തിമ &നിദ ഫാത്തിമ (അല്‍മനാര്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഈരാറ്റുപേട്ട), ഷിഫാന ഷാഹുല്‍ & ഫായിദ ഹനീഫ (മൈക്കാ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്) ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കണ്ണൂര്‍: മുനവ്വറ (സിറ്റി എച്ച്.എസ്.എസ്), ഹസ്സ ഫാത്തിമ (കൗസര്‍ സ്‌കൂള്‍ പുല്ലുപ്പി), റിസ്‌വാന& സമീഹ (പ്രൊഗ്രസ്സീവ് പഴയങ്ങാടി), മലപ്പുറം: ഫാത്തിമ ഹന്ന ഇ.കെ (ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍), കാവ്യ കെ.വി (എം.ഐ.എച്ച്.എസ്.എസ് ഗേള്‍സ് പൊന്നാനി), നന്ദന കെ.വി (എം.ഐ.എച്ച്.എസ്.എസ് ഗേള്‍സ് പൊന്നാനി). പാലക്കാട് സുമയ്യ & വഫ ശബ്‌ല (ഇസ്‌ലാമിയ പെഴുംകര), റംഷീന ആര്‍ & ഷംന എസ് (എം.ഇ.എസ് കോളേജ്). തൃശൂര്‍: ആദിത്യ കൃഷ്ണ & അമല്‍ദേവ് (ലമര്‍ പബ്ലിക് സ്‌കൂള്‍) മെഹ്ജിയ & മുഹമ്മദ് ഫാദില്‍സ (സി.എസ്.എം വാടാനപ്പള്ളി), നിദിന്‍ കെ.ജെ (വി.ആര്‍. അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍). എറണാകുളം: തന്‍സീല നൗഷാദ് & കെ.എച്ച് ഷഹന (ദാറുല്‍ ഉലൂം പുല്ലേപ്പടി), ശ്രീപ്രിയ & എസ്. മാലതി(ജി.എച്ച്.എസ് കളമശ്ശേരി), ആഫിയ അഷ്‌റഫ് & മീരാ രാജ് (സെന്റ് മേരീസ് മോര്‍ക്കല), കൊല്ലം: ഷമീന യൂസഫ് & ഹാശിം എസ് (മുഹമ്മദന്‍ ജി.എച്ച്.എസ്.എസ് ഇടത്തറ), ആസ്ലീ സാമുവല്‍ & ശ്രീ ലക്ഷ്മി എസ് (ഗവ: ഗേള്‍സ് എച്ച്.എസ്.എസ് തഴവ), അല്‍ഫിയ ജെ & ബീഗം എസ് ഷബ്‌നം( ഗവ: എച്ച്.എസ്.എസ് പുനലൂര്‍), കോട്ടയം: ഫര്‍സാന ഫൈസല്‍ & ആര്‍ഷ മരിയ സാബു (എസ്.ടി ഡൊമിനിക്‌സ് എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി), ഏലിയാസ് റെജിമോന്‍ & റെജു ജോണ്‍ തോമസ് (എം.ടി സെമിനാരി എച്ച്.എസ്.എസ് കോട്ടയം), ഫസ്‌ന കെ.പി & ഫാത്തിമ ഷാജി(എം.ജി.എച്ച്.എസ് ഈരാറ്റുപേട്ട) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Share:

Tags:State News