ഇഫ്താര്‍ സംഗമം
കോഴിക്കോട്: ജി.ഐ.ഒ കേരളയുടെ ഇഫ്താര്‍ സംഗമം കോഴിക്കോട് യാരയില്‍ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന റമദാന്‍ സന്ദേശം നല്‍കി. മനുഷ്യന്‍ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം സംഗമങ്ങളെന്ന് സാമൂഹ്യ പ്രവര്‍ത്തക എം.ജെ.എസ് മല്ലിക അഭിപ്രായപ്പെട്ടു. എം.ജി.എം ജില്ലാ ഭാരവാഹികള്‍, ഹരിത സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ, അഡ്വ: ലൈല, മാധ്യമ പ്രവര്‍ത്തകരായ ഷിദ ജഗത്, അപര്‍ണ കാര്‍ത്തിക, ആരാമം സബ്എഡിറ്റര്‍ ഫൗസിയ ഷംസ്, അസ്ബറ, മലികാമറിയം, നിഅ്മ ബാസിം തുടങ്ങിയ പ്രമുഖര്‍ അശംസകള്‍ നേര്‍ന്നു