'ഇസ്തിഖ്‌റാഅ്' പഠന ഗവേഷണ ശില്‍പ്പശാല സംഘടിപ്പിച്ചു
ശാന്തപുരം: സ്ത്രീ സംവാദങ്ങളിലെ വേറിട്ട പുനര്‍ വായനക്കായി ജി.ഐ.ഒ കേരള 'ഇസ്തിഖ്‌റാഅ്' RETHINKING ISLAMIC DISCOURSES ON WOMEN എന്ന പേരില്‍ ചതുര്‍ദിന പഠന ഗവേഷണ വര്‍ക്ക് ഷോപ്പ് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ സംഘടിപ്പിച്ചു. ഗവേഷണ തല്‍പരരായ വിദ്യാര്‍ഥിനികളെ സമകാലിക വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൂന്നിക്കൊണ്ട് വിധി തേടുവാനും അതില്‍ ഗവേഷണം നടത്തുവാനും ചര്‍ച്ചാ സംവാദങ്ങള്‍ സംഘടിപ്പിക്കുവാനും അതിലേക്കൊരു വെളിച്ചത്തിനായിക്കൊണ്ടാണ് ഇങ്ങനെ ഒരു വര്‍ക്ക്‌ഷോപ്പ് ജി.ഐ.ഒ സംഘടിപ്പിച്ചത്. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നദ. കെ സുബൈര്‍ സ്വാഗതവും ജി.ഐ.ഒ സംസ്ഥാന മജ്‌ലിസ് സെക്രട്ടറി നാസിറ തയ്യില്‍ അദ്ധ്യക്ഷതയും നിര്‍വഹിച്ച പരിപാടിയില്‍ ജി.ഐ.ഒ പെരിന്തല്‍മണ്ണ ഏരിയ സമിതിയംഗം മുസ്ബിറ നന്ദി പറഞ്ഞു. ഗവേഷണത്തിന്റെ രീതി ശാസ്ത്രം, സ്ത്രീ മതങ്ങളിലും ദര്‍ശനങ്ങളിലും, ഇസ്‌ലാമിക പ്രമാണങ്ങള്‍: വായനയും വ്യാഖ്യാനവും, സ്ത്രീ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍, തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകള്‍, സ്ത്രീ വിഷയങ്ങള്‍ ഒരു പുനര്‍വായന (പൊതു ഇടപെടലുകള്‍), സ്ത്രീ വിഷയങ്ങള്‍ ഒരു പുനര്‍വായന (കുടുംബം)എന്നിങ്ങനെ പൊതുതലക്കെട്ടുകളില്‍ ഊന്നിയുള്ള ഉപവിഷയങ്ങള്‍ ചര്‍ച്ചക്ക് വിധേയമായി. ഡോ. ഷഹീദ് റമദാന്‍, പി.കെ. സാദിഖ് മമ്പാട്, ശിഹാബുദ്ദിന്‍ ആരാമ്പ്രം, സി. ദാവൂദ്, ടി.പി മുഹമ്മദ് ശമീം, സക്കീര്‍ ഹുസൈന്‍ ആലുവ, കെ. അബ്ദുള്ള ഹസന്‍, അഷ്‌റഫ് കീഴുപറമ്പ്, ജമീല്‍ അഹമ്മദ്, കെ.എന്‍ സുലൈഖ, ടി.മുഹമ്മദ് വേളം, അബ്ദുല്‍ ഹഫീദ് നദ്‌വി, കെ.കെ. ഫാത്തിമ സുഹറ, നഹാസ് മാള, ബുശൈര്‍ ശര്‍ഖി, ഇല്ല്യാസ് മൗലവി, ജമീല മലപ്പുറം, കെ.പി സല്‍വ, ഡോ. എ.എ ഹലീം, അഡ്വ: സലാം തുടങ്ങിയ പ്രഗത്ഭരായ പണ്ഡിതന്മാരും റിസേര്‍ച്ച് സ്‌കോളേര്‍സും നയിച്ച ഡിസ്‌കഷനുകളും പാനല്‍ ചര്‍ച്ചകളും വിദ്യാര്‍ഥിനികളെ വ്യതിരിക്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
ഈ വര്‍ക്ക്‌ഷോപ്പിന്റെ തുടര്‍ച്ച എന്നോണം വീണ്ടുമൊരു വര്‍ക്ക്‌ഷോപ്പ് ആഗസ്റ്റില്‍ നടക്കുമെന്ന് ജി.ഐ.ഒ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.