'ഇസ്തിഖ്‌റാഅ്' ന് ആരംഭംക്കുറിച്ചു
ശാന്തപുരം: സ്ത്രീ സംവാദങ്ങളിലെ വേറിട്ട പുനര്‍ വായനക്കായി ജി.ഐ.ഒ കേരള 'ഇസ്തിഖ്‌റാഅ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന പഠന ഗവേഷണ വര്‍ക്ക് ഷോപ്പിന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ ആരംഭംക്കുറിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നദ. കെ സുബൈര്‍ സ്വാഗതവും ജി.ഐ.ഒ സംസ്ഥാന മജ്‌ലിസ് സെക്രട്ടറി നാസിറ തയ്യില്‍ അദ്ധ്യക്ഷതയും നിര്‍വഹിച്ച പരിപാടിയില്‍ ജി.ഐ.ഒ പെരിന്തല്‍മണ്ണ ഏരിയ സമിതിയംഗം മുസ്ബിറ നന്ദി പറഞ്ഞു. തുടര്‍ന്ന് ഡോ. ഷഹീദ് റമദാന്‍, പി.കെ. സാദിഖ് മമ്പാട് ശിഹാബുദ്ദിന്‍ ആരാമ്പ്രം, സി. ദാവൂദ്, ടി.പി മുഹമ്മദ് ശമീം, സക്കീര്‍ ഹുസൈന്‍ ആലുവ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. തിങ്കളാഴ്ച്ച അവസാനിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ കെ. അബ്ദുള്ള ഹസന്‍, അഷ്‌റഫ് കീഴുപറമ്പ്, ജമീല്‍ അഹമ്മദ്, കെ.എന്‍ സുലൈഖ, ടി.മുഹമ്മദ് വേളം, അബ്ദുല്‍ ഹഫീദ് നദ്‌വി, കെ.കെ. ഫാത്തിമ സുഹറ, നഹാസ് മാള, ബുശൈര്‍ ശര്‍ഖി, ഇല്ല്യാസ് മൗലവി, ജമീല മലപ്പുറം, കെ.പി സല്‍വ, ഡോ. എ.എ ഹലീം, അഡ്വ: സലാം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.