ഭരണ കൂട ഭീകരതക്കെതിരെ കൂട്ടായ പ്രതിരോധം അനിവാര്യം: നിര്‍ജരി സിന്‍ഹ
എണാകുളം: ഭരണകൂട ഭീകരത ചെറുത്തു തോല്‍പ്പിക്കാനുള്ള നമ്മുടെ കൈമുതല്‍ ഒത്തൊരുമിച്ചുള്ള പ്രതിരോധമാണ് എന്ന് മാന്‍ സംഘര്‍ഷമഞ്ച് സ്ഥാപകാംഗവും ഗുജറാത്തിലെ മനുഷ്യവകാശ പ്രവര്‍ത്തകയുമായ നിര്‍ജരി സിന്‍ഹ പറഞ്ഞു. ജി.ഐ.ഒ കേരള എറണാകുളം ഫ്രൈഡേ ക്ലബ്ബില്‍ വച്ച് സംഘടിപ്പിച്ച 'ഭരണകൂട ഭീകരതക്കെതിരെ പെണ്‍ പ്രതിരോധം ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥയോട് കലഹിച്ച് സ്ത്രീ പുറത്തു വന്നാല്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങള്‍ പുലരുകയുള്ളൂ എന്നും മധ്യവര്‍ഗത്തിനെതിരെ ഭരണ കൂടം നിലകൊള്ളുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സ്ഥിതി വിശേഷം മാറേണ്ടതുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ സ്ത്രീ കൂട്ടായ്മ പ്രതിനിത്ത്ധി അഡ്വ.നന്ദിനി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എസ്.എം സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.ജി.എ ഒ സംസ്ഥാന വൈസ് പ്രസിണ്ടന്റ് അമീന കെ അദ്ധ്യക്ഷ വഹിച്ച പരിപാടിയില്‍ ജി.ഐ .ഒ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെറിന്‍ ഷഹാന സ്വാഗതം ആശംസിക്കുകയും ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന സമാപനം നിര്‍വ്വഹിക്കുകയും ചെയ്തു.