സുരക്ഷ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു
കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജി.ഐ.ഒ വിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷ സമിതി കണ്‍വീനറും ഫിലോസഫി പഠന വകുപ്പ് മേധാവിയുമായ പ്രൊഫസര്‍ കെ.ഗോപിനാഥന് കോഴിക്കോട് ജി.ഐ. ഒ ജില്ലാ ക്യാമ്പസ് സെക്രട്ടറി ഹാദിയയുടെ നേതൃത്വത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഫസീല, ഹന, ഹന്ന ,നൈഫീന്‍ എന്നിവര്‍ സംബന്ധിച്ചു.