ജി.ഐ.ഒ മജ്‌ലിസ് ലീഡേര്‍സ് ക്യാമ്പ് സംഘടിപ്പിച്ചു
മലപ്പുറം: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ ശാന്തപുരം അല്‍ജാമിഅ കോളേജില്‍ വെച്ച് നടന്ന മജ്‌ലിസ് ലീഡേര്‍സ് ക്യാമ്പ് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ എ.ടി ശറഫുദ്ദീന്‍, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ലത്തീഫ് ബസ്മല എന്നിവര്‍ ഇസ്‌ലാമിക പ്രസ്ഥാനം, ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിക പ്രബോധനം ഒരു പുനര്‍വായന, വിശ്വാസിയുടെ ഒരു ദിനം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. മഹ്മൂദ് ശിഹാബ് നേത്യ പരിശീലനത്തിനും മജ്‌ലിസ് പ്രവര്‍ത്തന രൂപരേഖ ചര്‍ച്ചക്കും നേത്യത്വം നല്‍കി. ജി.ഐ.ഒ സംസ്ഥാന മജ്്‌ലിസ് സെക്രട്ടറി നാസിറ ക്യാമ്പിന് സമാപനം കുറിച്ച് സംസാരിച്ചു