'അ3 വായന, അറിവ്, അന്വേഷണം' വായനദിന മത്സരം സംഘടിപ്പിച്ചു
ജി.ഐ.ഒ കേരള വയനദിനത്തോടനുബന്ധിച്ച് നടത്തിയ 'അ3 വായന, അറിവ്, അന്വേഷണം' ക്വിസ് മത്സരം വിവിധ ജില്ലകളിലായി 128 ഹൈസ്‌കൂളുകളിലും 87 ഹയര്‍സെക്കന്ററികളിലും നടന്നു. നിര്‍ദിഷ്ട പുസ്തകാസ്പദ ചോദ്യങ്ങളും കലാസാഹിത്യ ശാസ്ത്ര സാംസ്‌കാരിക മേഖലകളില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കുമാണ് വിദ്യാര്‍ഥിനികള്‍ ഉത്തരം നല്‍കിയത്.
ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി തലങ്ങളിലായ് നടന്ന ആദ്യ ഘട്ടമത്സരത്തില്‍ നിന്നും വിജയികളായ ആദ്യ രണ്ടു സ്ഥാനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ടാം ഘട്ടമത്സരം ജില്ലയില്‍ നടന്നു. സ്ഥാപനത്തിലെ ആദ്യ രണ്ടു വിജയികളെ ഒരു ടീമാക്കിയാണ് നിശ്ചിത സെന്ററുകളില്‍ മത്സരം നടന്നത്. സ്‌ക്രീനിംഗ്, വ്യുമണ്‍സ് ഹിസ്റ്ററി, സയന്‍സ് ആന്റ് ടെക്‌നോളജി, ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍, ലിറ്ററേച്ചര്‍ ആന്റ് ഫിലോസഫി, ഡീല്‍ ഓര്‍ നോ ഡീല്‍, ബൂസ്റ്റ് അപ്പ് യുവര്‍ ലോജിക്, ഇന്ത്യന്‍ വേള്‍ഡ് ഹിസ്റ്ററി, ബസ്സര്‍, ഐഡന്റിഫൈ എന്നീ റൗണ്ടുകളിലൂടെയാണ് മത്സരം മുന്നോട്ട് പോയത്. വിജയികളെ പ്രശസ്തി പത്രവും മൊമെന്റോയും നല്‍കി ജി.ഐ.ഒ ആദരിച്ചു. തിരുവനന്തപുരം ഫിര്‍ദൗസ് കായല്‍പുറം, എറണാകുളം വേണു വാര്യര്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു. വായനയിലേക്കും അറിവിലേക്കും അന്വേഷണങ്ങളിലേക്കും പുതുതലമുറയെ കൈപിടിച്ചുയര്‍ത്താനുള്ള ജി.ഐ.ഒവിന്റെ ഇത്തരം സംരംഭങ്ങള്‍ പ്രശംസനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.