'മ്മ' സിഡി പ്രകാശനം ചെയ്തു
പുന്നയൂര്‍ക്കുളം: ജി.ഐ.ഒ. കേരള പുറത്തിറക്കിയ'മ്മ…'കവിതാസമാഹാര സി.ഡി. പ്രകാശനം പ്രശസ്ത സിനിമാ ഗാന രചയിതാവ് ഏങ്ങണ്ടിയുര്‍ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.എഴുത്തുകാരി പാര്‍വ്വതി പവനന്‍ സി.ഡി. ഏറ്റുവാങ്ങി.മാതൃത്വത്തിന്റെ മഹിമ മറക്കുന്ന പുതിയ കാലഘട്ടത്തില്‍ ഇത്തരം പരിശ്രമങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്നും, മലയാള ഭാഷയും കവിതയും മലയാളി പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടതുണ്ടെന്നും പ്രകാശനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ഏങ്ങണ്ടിയുര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും സുഗന്ധമാണ് എഴുത്തിലൂടെയും ജീവിതത്തിലൂടെയും ആമി ലോകത്തിന് സമര്‍പ്പിച്ചതെന്ന് കമലാ സുറയ്യയെ അനുസ്മരിച്ചുകൊണ്ട് പാര്‍വ്വതി പവനന്‍ പറഞ്ഞു.നോവലിസ്റ്റ് ഹനീഫ കൊച്ചന്നൂര്‍, കവിയത്രി ഹസീന കെ.സി., ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.എച്ച്. കുഞ്ഞിമുഹമ്മദ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ജി.ഐ.ഒ. കേരള പ്രസിഡന്റ് പി. റുക്‌സാന അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ. കേരള സെക്രട്ടറി ആബിദ സ്വാഗതവും ജി.ഐ.ഒ. ജില്ലാ വൈസ് പ്രസിഡന്റ് മുഹാന നന്ദിയും പറഞ്ഞു.