മലാല 'പ്രതി'വായനകള്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ മലാല 'പ്രതി'വായനകള്‍ പുസ്തക ചര്‍ച്ച കെ.പി. കേശവമേനോന്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മലാല എന്ന ബിംബത്തെ പ്രോത്സാഹിപ്പിക്കുക അസാദ്ധ്യമാണെന്നും, നിലവിലുള്ള സ്ത്രീ വിരുദ്ധ മനോഭാവങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമേ സംവാദം അര്‍ഥ പൂര്‍ണ്ണമാവുകയുള്ളൂവെന്നും സാംസ്‌കാരിക ചിന്തകനും എഴുത്തുകാരനുമായ പി.കെ. പോക്കര്‍ ചര്‍ച്ചക്ക് തുടക്കമിട്ടു കൊണ്ട് പറഞ്ഞു. ഇസ്‌ലാമിന്റെ വിമോചന സാധ്യതയെ തടയാനുള്ള ബിംബമായി സാമ്രജ്യത്വശക്തികള്‍ മലാലയെ ഉപയോഗിക്കുകയായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി.ജെ വിന്‍സന്റ്, അസീസ് തരുവണ എന്നിവര്‍ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ എഡിറ്റര്‍ എ.കെ ഫാസില, ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, മുഹ്‌സിന ക്ലലായ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. ജി.ഐ.ഒ കേരള പ്രസിഡന്റ് പി. റുക്‌സാന അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ആബിദ.യു സ്വാഗതവും ജില്ലാ സെക്രട്ടറി ഫൈറൂസ നന്ദിയും പറഞ്ഞു
Share:

Tags:State News