ജി.ഐ.ഒ മെമ്പേഴ്‌സ് മീറ്റിന് തുടക്കമായി
പാലക്കാട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ സംസ്ഥാന മെമ്പേഴ്‌സ് മീറ്റ് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഇന്നലെയും ഇന്നുമായി നടക്കുന്ന പരിപാടിയില്‍ ഇം.എം.മുഹമ്മദ് അമീന്‍, ജി.കെ എടത്തനാട്ടുകര, രഹന വഹാബ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടക്കുന്ന സംസ്ഥാന സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും തെരെഞ്ഞെടുപ്പിന് ഹല്‍ഖ അമീര്‍ ടി.ആരിഫലി, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി കെ.കെ. ഫാത്തിമ സുഹ്‌റ, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി എന്നിവര്‍ നേതൃത്വം നല്‍കും.