ജി. ഐ. ഒ കേരള 2017 ഫെബ്രുവരി 25,26 തീയതികളിലായി കോഴിക്കോട് വെച്ച് സംഘടിപ്പിച്ച ദ്വിദിന അക്കാദമിക് കോൺഫറൻസ്.

കാലിക പ്രസക്തമായ മുസ്ലിം സ്ത്രീ വ്യവഹാരങ്ങൾ, അവയുടെ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ, മുസ്ലിം സ്ത്രീ രാഷ്ട്രീയം, ജീവ ചരിത്രം, വ്യത്യസ്ത ദേശ, വർഗ്ഗ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങളിൽ നിന്നുള്ള മുസ്ലിം സ്ത്രീ അനുഭവങ്ങൾ, മുസ്ലിം സ്ത്രീ പ്രസ്ഥാനങ്ങൾ തുടങ്ങിയവയെല്ലാം ആഴത്തിലുള്ള ചർച്ചകൾക്ക് വിധേയമായ വൈജ്ഞാനിക സദസ്സായിരുന്നു മുസ്ലിം വിമൻസ് കൊളോക്കിയം.

അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ സമഗ്രത കൊണ്ടും സംഘാടന മികവ് കൊണ്ടും ഇൻഷാ മാലിക്, ഫ്ലാവിയ ആഗ്നസ്, ഡോ. ബി. എസ് ഷെറിൻ, ഡോ. ജെനി റൊവീന തുടങ്ങിയ നിരവധി പ്രമുഖ അക്കാദമീഷ്യന്മാരുടെയും രാഷ്ട്രീയ–സംഘടനാ രംഗങ്ങളിലെ ശക്തരായ വനിതകളുടെയും സാന്നിധ്യം കൊണ്ടും ജി. ഐ. ഒ കേരള മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട് വൈജ്ഞാനിക രംഗത്ത് നടത്തിയ ചരിത്രപരമായ ഇടപെടലായി മുസ്ലിം വിമൻസ് കൊളോക്കിയം മാറി.
