Skip to main content

GIO Kerala

Celebrating Hijab- Rally Against Hate

ഹിജാബുമായി ബന്ധപ്പെട്ട് ജി ഐ ഒ കേരള നടത്തിയ ഏറ്റവും ശ്രദ്ധേയമായതും വിപുലവുമായ പരിപാടിയായിരുന്നു എറണാകുളത്ത് നടന്ന Celebrating Hijab- Rally Against Hate.

കർണാടക ഹിജാബ്‌ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വ്യാപകമായി നടപ്പിലാക്കിവരുന്ന ഹിജാബ് വിലക്കിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട് നടന്ന റാലിയിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥിനികൾ പങ്കെടുത്തു.

ഹിജാബ് നിരോധനം പി എസ് സി യൂണിഫോം ഭേദഗതി തുടങ്ങിയ നയങ്ങളിലൂടെ മുസ്ലിം സ്വത്വത്തെ കടന്നാക്രമിക്കുന്നതിനെതിരെയുള്ള ശക്തമായ ശബ്ദമായി ഈ പരിപാടി അടയാളപ്പെടുത്തപ്പെട്ടു. ജി.ഐ.ഒ കേരള പ്രസിഡണ്ട് അഡ്വ. തമന്ന സുൽത്താന, ജി.ഐ.ഒ കർണാടക പ്രസിഡണ്ട് അഡ്വ.സുമയ്യ റോഷൻ, ഹിജാബ് നിരോധിക്കപ്പെട്ടതിന്റെ പേരിൽ ക്ലാസിൽ നിന്നും പുറത്താക്കപ്പെട്ട നിയമ വിദ്യാർത്ഥിനി ശബ്നസി.എ, സാമൂഹിക പ്രവർത്തകരായ ഡോ. ലുബ്ന സെറാവത്ത്, ഷമീമ സക്കീർ, അംജദ് അലി തുടങ്ങിയ പ്രമുഖർ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *