GIO Kerala

1921 : Rejuvenate memories & enlightenment generations

മലബാർ സമരത്തിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1921: Rejuvenate memories & enligh generations എന്ന തലക്കെട്ടിൽ വിവിധ പരിപാടികൾ ജി.ഐ.ഒ കേരള നടത്തുകയുണ്ടായി.

മലബാർ സമരത്തിന്റെ നൂറാം വാർഷിക വേളയിൽ മലബാറിലെ സ്ത്രീ എങ്ങനെയാണ് പോപ്പുലർ കൾച്ചറിൽ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നതിനെ വിമർശനാത്മകമായി പരിശോധിക്കുവാനും അത്തരം ആഖ്യാനങ്ങളെ പുനർ നിർമ്മിക്കുവാനുള്ള ശ്രമം എന്ന നിലയിൽ നടന്ന പരിപാടിയായിരുന്നു Deconstructing popular narrations on malabar women എന്ന പാനൽ ഡിസ്കഷൻ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മലബാറിൽ നിന്നുള്ള സ്ത്രീകളായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.

ഡോ. മോയിൻ മലയമ്മയുടെ ‘വാര്യം കുന്നത്തും മലയാള രാജ്യവും: മലബാർ പോരാട്ടങ്ങളുടെ കോള നീയാനന്തര വായന ‘ എന്ന പുസ്തകം ആസ്പദമാക്കി ഓൺലൈൻ ചർച്ച സദസ്സും നടന്നു.

മലബാർ സമരത്തിലെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഫെലോഷിപ്പ് നൽകിയതാണ് ഈ വിഷയത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ ചുവട്. നിലവിൽ 5 പേർ ഫെലോഷിപ്പ് പൂർത്തിയാക്കി. ഈ പഠനങ്ങളുടെ സമാഹാരം ഉടൻ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *