GIO Kerala

ദക്ഷിണ കേരള സമ്മേളനം

ജി. . കേരളയുടെ ചരിത്രത്തിലെ മറ്റൊരു ഏട് ആയിരുന്നു 2024 നവംബർ 24 ന് തിരുവനന്തപുരം ജില്ലയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട ദക്ഷിണകേരള സമ്മേളനവും അതോടനുബന്ധിച്ചു നടന്ന റാലിയും.

ജി. . കേരളയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ 9 ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ നടന്നപ്പോൾ ശേഷിക്കുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാർത്ഥിനിയുവതികളെ അണിനിരത്തിക്കൊണ്ടാണ് ദക്ഷിണകേരള സമ്മേളനം നടന്നത്.

ഉത്തരമധ്യ കേരളത്തെ അപേക്ഷിച്ച് മുസ്ലിം സാന്നിധ്യം കുറവുള്ള മേഖലയാണെങ്കിലും കേരളത്തിന്റെ ചരിത്രത്തിൽ, പ്രത്യേകിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും കേരളത്തിലെ ഭൗതികപരവും വിദ്യാഭ്യാസപരവുമായ സമരങ്ങളിലും ഇടപെടലുകളിലും അനിഷേധ്യമായ പങ്കുവഹിച്ച സമൂഹമാണ് തെക്കൻ കേരളത്തിലെ മുസ്ലിം ജനത. അതിനാൽത്തന്നെഇസ്‌ലാം : വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനംഎന്ന തലക്കെട്ടിൽ തെക്കൻ കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട വിദ്യാർത്ഥിനിയുവതി സമ്മേളനത്തിന് പ്രാധാന്യമേറെയായിരുന്നു. തിരുവനന്തപുരം നഗരവീഥിയിൽ പ്രൗഢമായി നടന്ന റാലിയിൽ വിവിധ ജില്ലകളിൽ നിന്നായി എത്തിയ രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്നു. ഇസ്‌ലാമിക പ്രധിനിധാനത്തിലുള്ള ആത്മാഭിമാനം വിളിച്ചോതുന്ന, മുസ്ലിം സ്ത്രീ മുന്നേറ്റങ്ങൾക്ക് പ്രചോദനം നൽകുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു.

പലസ്തീൻ വിമോചനപോരാട്ടങ്ങളും ഇന്ത്യൻ ഫാസിസത്തോടുള്ള മുസ്ലിം ജനതയുടെ ചെറുത്തുനിൽപ്പും നവ ലിബറൽ ആശയങ്ങളോടുള്ള വിയോജിപ്പും ഇസ്ലാമോഫോബിയക്കെതിരായ സന്ദേശവും മുസ്ലിം ചരിത്രവും റാലിയിലെ വിവിധ പ്ലോട്ടുകളിൽ സജ്ജീകരിക്കപ്പെട്ടിരുന്നു.

റാലിക്ക് ശേഷം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

അഡ്വ. ഹാരിസ് ബീരാൻ എം.പി, യു. കെ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ഫ്രണ്ട്സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി . റഹ്മത്തുന്നിസ, സോളിഡാരിറ്റി യൂത്ത് മൂവേമെന്റ് കേരള പ്രസിഡന്റ് സി.ടി. ഷുഹൈബ് , നാഷണൽ ഫെഡറേഷൻ ഓഫ് ജി. . ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി.ടി.പി, സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ എന്നിവരും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്തു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു.

ഇസ്‌ലാമിന്റെ വിമോചന സന്ദേശം, ഇന്ത്യയുടെ വർത്തമാനകാലം, മുസ്ലിം സ്ത്രീയുടെ ചരിത്രംവർത്തമാനം, ജി. . കർമപഥത്തിലെ 40 വർഷങ്ങൾ, പലസ്തീൻ വിമോചന പോരാട്ടം തുടങ്ങിയ വിഷയങ്ങൾ പ്രഭാഷണങ്ങളിൽ കടന്നുവന്നു.

സമ്മേളന പത്രിക പ്രകാശനം, ജി. . കർമപഥത്തിലെ 40 വർഷങ്ങൾസോങ് റിലീസ്, പലസ്തീൻ ഐക്യദാർഢ്യം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ജി. . വിന്റെ നാൾവഴികൾ വിളിച്ചോതുന്ന സ്റ്റാളുകളും, മുസ്ലിം സ്ത്രീയുടെ വീരഗാഥകൾ പ്രതിഫലിക്കുന്ന അതിമനോഹരമായ ആര്ട്ട് വർക്കുകളും സമ്മേളന നഗരിയുടെ ആകർഷണങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *