GIO Kerala

തർത്തീൽ 2012,2014

2012, 2014 വർഷങ്ങളിൽ സംഘടിപ്പിച്ച തർത്തീൽ ഖുർആൻ പാരായണം മത്സരം ഇന്ത്യയിൽ തന്നെ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ മത്സരം ആയിരുന്നു. ഖുർആൻ പാരായണത്തിന്റെ രാഗസുതയുടെ വിസ്മയം തീർത്ത മത്സരം യൂണിറ്റ് ജില്ലാ സംസ്ഥാന തലങ്ങളിലെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മദ്രസ പഠനത്തിനുശേഷം സാധാരണയായി ഖുർആൻ പാരായണത്തിനും പഠനത്തിനും പെൺകുട്ടികൾക്ക് അവസരം പരിമിതമായെ ഉണ്ടാവാറുള്ളൂ. അക്ഷരശുദ്ധിയോടൊ, തജ് വീദ് നിയമങ്ങൾ ഉൾക്കൊണ്ട് നന്നായി പാരായണം ചെയ്യുന്ന പെൺകുട്ടികൾക്കാവട്ടെ അർഹമായ പ്രോത്സാഹനം ലഭിക്കാറുമില്ല. അത്തരം ഒരു വേദിയുടെ പ്രസക്തി തിരിച്ചറിഞ്ഞായിരുന്നു ജി ഐ ഒ ഇതിന് മുന്നിട്ടിറങ്ങിയത്. 2012ൽ കോഴിക്കോടും 2014ൽ കണ്ണൂരുമാണ് സംസ്ഥാനതല മത്സരം നടന്നത് ജി ഐ ഒ വിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരേടായി തർത്തീൽ അടയാളപ്പെടുത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *