GIO Kerala

കാൻവാസ്‌കാർഫ്

പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സര്‍ഗാത്മകമായ പുതിയ മാധ്യമങ്ങളെ വികസിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധതയും ഉള്‍കാഴ്ചയുമുള്ള കലാകാരികളെ വളര്‍ത്തികൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും അത്തരം കലാസൃഷ്ടികളെ പുറംലോകത്തിനു മുമ്പിലെത്തിക്കുകയും ചെയ്യുക എന്ന ജി.ഐ.ഒ വിന്റെ നയത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടത്തിയ പെയിന്റിങ് എക്സിബിഷനായിരുന്നു ‘കാന്‍വാസ്‌കാര്‍ഫ്’.

2013 മെയ് 8 ബുധനാഴ്ച മുതൽ 11 വരെ 3 ദിവസങ്ങളിലായാണ് എക്സിബിഷൻ നടന്നത്. പ്രശസ്ത എഴുത്തുകാരിയും ആര്‍ട്ടിസ്റ്റുമായ ഷബ്‌ന പൊന്നാടാണ് പരിപാടി ഉൽഘാടനം ചെയ്തത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും മുന്‍കൂട്ടി ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച മികച്ച ഇരുപത് ആര്‍ട്ടിസ്റ്റുകളുടെ അമ്പതിലേറെ പെയിന്റിംഗുകളും പെന്‍സില്‍ ഡ്രോയിംഗുകളും ഗ്ലാസ് പെയിന്റിംഗുകളും ഫോട്ടോ പ്രദര്‍ശനവുമാണ് കാൻവാസ്‌കാർഫില്‍ അണി നിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *