അറബിക്കല്യാണം വിവാദമാക്കുന്നത്‌ മുസ്‌ലിം സമുദായത്തെ താറടിക്കാന്‍ - ഫസല്‍ ഗഫൂര്‍

കോഴിക്കോട്:അറബിക്കല്യാണമെന്ന പേരില്‍ വലിയ വിവാദമുയര്‍ത്തുന്നതിന് പിന്നില്‍ മുസ്‌ലിം സമുദായത്തെ ഒന്നാകെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ഭവിവാദമാകുന്ന കല്യാണങ്ങള്‍' ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയസ്‌കോ യതീംഖാന അധികൃതര്‍ക്ക് പിഴവ് പറ്റി എന്നത് വാസ്തവമാണ്. ഉത്തരവദിത്തം നിര്‍വഹിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത അവര്‍ കാണിക്കേണ്ടിയിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുന്ന മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ താറടിക്കാനാണ് മാധ്യമങ്ങളും ബുദ്ധിജീവികളും ശ്രമിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. അറബിക്കല്യാണം കേരളത്തില്‍ നിന്ന് അവസാനിച്ചിട്ട് കാലങ്ങളായി. മുസ്‌ലിം സമുദായത്തോടുള്ള അതിയായ സ്‌നേഹം കൊണ്ടല്ല അത് വിവാദമാക്കി കൊണ്ടുവരുന്നത്. അറബിക്കല്യാണത്തെക്കാള്‍ അപകടകരമായ വിവാഹധൂര്‍ത്തും അനാചാരവും എതിര്‍ക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന, ജ.ഇ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി കളത്തില്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സംറ അബ്ദുല്‍ റസാഖ് സ്വാഗതവും സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.ജി. മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
Share:

Tags:State News