തസ്നീം ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, ഡോ. ശഫ്ന മൊയ്തു ജനറല്‍ സെക്രട്ടറി (2011)
കോഴിക്കോട്: അടുത്ത വര്‍ഷത്തേക്കുള്ള(2011) ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) സംസ്ഥാന പ്രസിഡന്റായി എ.ആര്‍ തസ്നീയെയും ജനറല്‍ സെക്രട്ടറിയായി ഡോ. ശഫ്ന മൊയ്തുവിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ തസ്നീം എം.ജി യൂനിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ എം.എസ്.സി ബിരുദം നേടിയിട്ടുണ്ട്. ജി.ഐ.ഒ മുന്‍ സംസ്ഥാന സമിതി അംഗമാണ്. കാസര്‍കോഡ് ജില്ലയിലെ പള്ളിക്കര സ്വദേശിയായ ഡോ. ശഫ്ന മൊയ്തു ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലാണ് താമസം. മുന്‍ സംസ്ഥാന സമിതി അംഗമാണ്. വൈസ് പ്രസിഡന്റുമാരായി എം.കെ സുഹൈല (കോഴിക്കോട്), ശബീന ശര്‍ഖി (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി എ. നജ്ദ (കോഴിക്കോട്), എ.എസ് രഹന (പാലക്കാട്), പി. റുക്സാന (കാസര്‍കോഡ്), എം. ഖദീജ (കണ്ണൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. പി. സുമയ്യ (തൃശൂര്‍), കെ.കെ റഹീന (വയനാട്), ടി.കെ ജംഷീറ (കണ്ണൂര്‍), നസീറ ാനു (മലപ്പുറം), ലബീ ഇബ്റാഹീം (ആലപ്പുഴ), എ.കെ ഫാസില (മലപ്പുറം), എ.എം സാഹിറ (ആലപ്പുഴ), ആരിഫ ജംഷി (മലപ്പുറം), സിതാര ജബ്ബാര്‍ (ആലപ്പുഴ), ജസീല (ഇടുക്കി), മാഹിദ ഫര്‍ഹാന (തിരുവനന്തപുരം), ഹുസ്ന (കൊല്ലം) എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങളാണ്. തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അംഗങ്ങളുടെ കണ്‍വെന്‍ഷനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി കേരള അസി: അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കെ.കെ റഹീന അധ്യക്ഷത വഹിച്ചു. ശബീന ശര്‍ഖി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് കേരള അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.കെ ഫാത്വിമ സുഹ്റ, ആര്‍.സി സാബിറ, പി.വി റഹ്മാബി, സുബൈദ തിരൂര്‍ക്കാട,് യു.പി സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.