എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്‌ ജി.ഐ.ഒ ഐക്യദാര്‍ഢ്യം അറിയിച്ചു.

കാസര്‍കോട്‌:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത്‌ പുനരധിവസിപ്പിക്കണമെന്ന്‌ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി. റുക്‌സാന പറഞ്ഞു. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച ദുരന്തമാണ്‌ ദുരിതബാധിതര്‍ അനുഭവിക്കുന്നത്‌. ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അഞ്ച്‌ വര്‍ഷം കൊണ്ട്‌ നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ ജനരോശമുയരുമെന്നും അവര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാപ്രസിഡന്റ്‌ സക്കീന അക്‌ബര്‍, സെക്രട്ടറി നൂര്‍ ആയിഷ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ സുമൈല എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
Share:

Tags:State News