തര്‍തീല്‍ ` 12 സെക്കന്ററി തല മത്സരങ്ങള്‍ സമാപിച്ചു
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള പെണ്‍കുട്ടികള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന തര്‍തീല്‍ ` 12 സെക്കന്ററിതല മത്സരങ്ങള്‍ സമാപിച്ചു. വിവിധ ജില്ലകളിലെ 18 കേന്ദ്രങ്ങള്‍ക്കു പുറമെ ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും മത്സരം നടന്നു. സെക്കന്ററി തല മത്സരങ്ങളില്‍ 400 ലധികം പേര്‍ പങ്കെടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പെണ്‍കുട്ടികള്‍ക്ക് ഇത്തരം ഒരു മത്സരം സംഘടിക്കപ്പെടുന്നത്. 3000 ത്തോളം പെണ്‍കുട്ടികള്‍ മാറ്റുരച്ച പ്രാദേശികതല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് സെക്കന്ററിതല മത്സരങ്ങള്‍ നടത്തപ്പെട്ടത്. കേരളത്തിലെ അറിയപ്പെടുന്ന ഖുര്‍ആന്‍ പണ്ഡിതരുടെയും ഖാരിഉകളുടെയും മേല്‍നോട്ടത്തില്‍ നടന്ന മത്സരങ്ങള്‍ മകച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
വിവിധ കേന്ദ്രങ്ങളിലെ സെക്കന്ററിതല മത്സരങ്ങളിലെ വിജയികള്‍
കാസര്‍ഗോഡ്:i ഹിബാ ലിയാഖത്ത് അലി ii. മറിയം റഹ്‌മാന്‍ കണ്ണൂര്‍: i ഹിബ ഫിസല്‍ ii റഫീഹ അബ്ദുല്‍ഖാദര്‍ വയനാട്: i റന്ന സഹ്‌റ ii അര്‍ശിദ വി. കോഴിക്കോട്: (ഐ.എസ്.ടി) i നാജിയ മുഹ്‌യുദ്ദീന്‍ ii ബാസിമ ടി.ടി കുറ്റിയാടി: i ആബിദ മുഹ്‌യുദ്ദീന്‍ ii നസീമ പി.കെ. മലപ്പുറം: i ഫര്‍ഹാന ടി. ii ഹന്ന മര്‍യം പി. വണ്ടൂര്‍: i റസ്‌ലി വി.പി. ii സക്കിയ മുഹ്‌യുദ്ദീന്‍ അബ്ദുല്ല തിരൂര്‍: i ഹന്ന തസ്‌നീം ടി.പി. ii മാജിദ പാലക്കാട്: i ശംസിയ ഹമീദ് ii സമീറ തൃശൂര്‍: i ജാബിറ ഹമീദ് ii സഹ്‌ല യൂസ്‌ഫ് എറണാകുളം: കലൂര്‍ : i നുഹ അബ്ദുല്‍ റഹീം ii ഫാത്തിമ തസ്‌നീം ആലുവ: i സുമയ്യ ii നിസ അനിന്‍ കോട്ടയം: i ഫാത്തിമ തസ്‌നി ii മുഫീദ പി.എം. ആലപ്പുഴ: i ഉമൈബാന്‍ ii സജിന ഷാഫി ഇടുക്കി: i സഹ്‌ല കെ.കെ. ii മുഹ്‌സിന മോള്‍ കൊല്ലം: i മുഹ്‌സിന ത്വാഹ ii അമീന ഖാലിദ്, തിരുവനന്തപുരം: i മുഫീദ ii ഫാത്തിമ യു.എന്‍. ബാംഗ്ലൂര്‍: i ലുലു മര്‍ജാന്‍ ii ശഹീറ ദല്‍ഹി: i യാസ്‌മിന്‍ ii നദ .ടി.കെ.