ലോഗോ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌:ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ``തര്‍ത്തീല്‍ 12' ന്റെ ലോഗോ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി പ്രകാശനം ചെയ്‌തു. ഹിറസെന്ററില്‍ നടന്ന ചടങ്ങില്‍ ജി.ഐ.ഒ പ്രസിഡന്റ്‌ എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു. 15 നും 30 ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്‌ ജി.ഐ.ഒ മത്സരം സംഘടിപ്പിക്കുന്നത്‌. ഒക്‌ടോബര്‍ 2 ന്‌ സംസ്ഥാനത്തുടനീളം 85 സെന്ററുകളിലായി നടക്കുന്ന പ്രൈമറി ലെവല്‍ മത്സരത്തില്‍ 5000 ത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. മെഗാഫൈനല്‍ ഒക്‌ടോബര്‍ 21 ന്‌ കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും.
Share:

Tags:State News