ജസീറക്ക്‌ ജി.ഐ.ഒ വിന്റെ ഐക്യദാര്‍ഢ്യം

ഡല്‍ഹി ജന്തര്‍മന്ദിറില്‍ കേരളത്തിലെ തീരദേശ മണലെടുപ്പ്‌ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഒറ്റയാള്‍ സമരം നടത്തുന്ന ജസീറക്ക്‌ ജി.ഐ.ഒ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണലെടുപ്പിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജസീറക്ക്‌ സാധിച്ചു. എങ്കിലും സര്‍ക്കാര്‍ ഇതില്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. മണല്‍മാഫിയകള്‍ക്കെതിരായ സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും ജി.ഐ.ഒ വിലയിരുത്തി. ഭരണാധികാരികളുടെ പാഴ്‌വാഗ്‌ദാനങ്ങള്‍ക്ക്‌ ചെവികൊടുക്കാത്ത ജസീറ സ്‌ത്രീ ജനങ്ങള്‍ക്ക്‌ മാതൃകയാണെന്നും ജി.ഐ.ഒ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമിതിയംഗം ഹുസ്‌ന സന്ദര്‍ശനത്തിന്‌ നേതൃത്വം നല്‍കി.
Share:

Tags:State News