ജി.ഐ.ഒ കൗണ്‍സലിംഗ്‌ സെന്റര്‍

കോഴിക്കോട്‌: ജി.ഐ.ഒ കൗണ്‍സലിംഗ്‌ സെന്റര്‍ ?into the mind of humankind' എന്ന തലക്കെട്ടില്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ഫോറന്‍സിക്‌ വിഭാഗം മേധാവി ഡോ: ഷെര്‍ളി വാസു ഉദ്‌ഘാടനം ചെയ്‌തു. ജ.ഇ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ്‌ സഫിയ അലി, എച്ച്‌.എം.ഡി.സി. സൂപ്രണ്ട്‌ രത്‌നസിംഗ്‌, `കനിവ്‌' മാനേജര്‍ ഹസനുല്‍ബന്ന, `മെസേജ്‌' മാനേജര്‍ സി.പി. മുഹമ്മദ്‌ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി. റുക്‌സാന അധ്യക്ഷത വഹിച്ചു. 'adultery problems in girls' എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ്‌ സൈക്കോളജിസ്റ്റ്‌ റുക്‌സാന മുഹമ്മദും "to the parents'' എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ്‌ ക്ലിനിക്കല്‍ സൈക്കോളോജിസ്റ്റ്‌ ജസീം. കെയും ക്ലാസെടുത്തു.
Share:

Tags:State News