ജി.ഐ.ഒ : ജനാധിപത്യ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ജി.ഐ.ഒ കേരള സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'പ്രൊട്ടക്ട് ഫ്രീഡം സേവ് അവര്‍ റൈറ്റ്‌സ്' ജനാധിപത്യ സംഗമം കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ചു. അന്വേഷി സംസ്ഥാന പ്രസിഡന്റ് കെ. അജിത, എം.ജി.എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ്, വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ഹരിത സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു. അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട ശിരോവസ്ത്ര നിരോധം യഥാര്‍ഥത്തില്‍ ജനാധിപത്യ കേരളം ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നും മറ്റു പല വിഷയങ്ങളിലും മതേതര നിലപാട് സ്വീകരിച്ചിരുന്നവര്‍ എന്തുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കുന്നുവെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വര്‍ഗ്ഗീയഫാഷിസം വച്ചു പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ആശങ്കാജനകമാണെന്നും സംഗമം വിലയിരുത്തി. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം നാസിറ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈറൂസ നന്ദിയും പറഞ്ഞു.
Share:

Tags:State News