തര്‍തീല്‍ എക്‌സ്‌പോ ഖുര്‍ആന്‍ പ്രദര്‍ശനം തുടങ്ങി

കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഖുര്‍ആന്‍ പാരായണ മത്സരം, തര്‍തീല്‍14 ന്റെ ഭാഗമായുള്ള പ്രദര്‍ശനം തര്‍തീല്‍ എക്‌സ്‌പോ സ്‌റ്റേഡിയം കോര്‍ണ്ണറില്‍ ശ്രീ വാണിദാസ് എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‌റ് പി.റുക്‌സാന അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി. യു.പി.സിദ്ദീഖ് മാസ്റ്റര്‍,ഇ.എന്‍ ഇബ്രാഹീം മൗലവി, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. ജാസ്മിന്‍ സ്വാഗതവും സി. ഹസ്‌ന നന്ദിയും പറഞ്ഞു. പ്രദര്‍ശനം ഞായറാഴ്ച്ച വൈകിട്ട് അവസാനിക്കും.
Share:

Tags:State News