GIO Kerala

നിയമ വഴികളിലൂടെ

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ അവസരോചിതമായ ഇടപെടലുകൾ നടത്താൻ ജി.ഐ.ഒ.വിന് സാധിച്ചിട്ടുണ്ട്. നിയമപോരാട്ടങ്ങൾ അതിൽ എടുത്തുപറയേണ്ടതാണ്. മുസ്‌ലിം വിദ്വേഷത്തിൻ്റയും ഇസ്‌ലാംഭീതിയുടെയും പ്രചാരണത്തിനായി ഇറങ്ങിയ പ്രൊപഗാണ്ടാ സിനിമയായ ദി കേരള സ്റ്റോറി ക്കെതിരെ ഹൈക്കോടതിയിൽ ജി.ഐ.ഒ. കേസ് കൊടുത്തു.

ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഏറ്റവുമധികം നിയമപോരാട്ടങ്ങൾ നടത്തിയ പ്രസ്ഥാനം കൂടെയാണ് ജി ഐ ഒ കേരള. നീറ്റ് മത്സരപരീക്ഷയിലെ വ്യത്യസ്ത സമയങ്ങളിലെ ഹിജാബ് വിലക്ക്, കർണാടക ഹിജാബ് നിരോധനം, കേരളത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ ഹിജാബ് വിലക്ക്, തുടങ്ങിയവയിൽ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം സമഗ്രമായ നിയമ ഇടപെടലുകൾ ജി ഐ ഒ കേരള നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *